കരിമണ്ണൂര്‍: പട്ടയക്കുടി റോഡില്‍ തൊമ്മന്‍കുത്ത് മണിയന്‍സിറ്റിക്ക് മുകളിലായി കനത്ത മഴയില്‍ റോഡിലേക്ക് കൂറ്റന്‍ പാറ ഇടിഞ്ഞുവീണു. നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന പാതയില്‍ യാത്രക്കാര്‍ക്ക് തടസമായാണ് പാറ വീണത്. വാഹനങ്ങള്‍ ഏറെ ബുദ്ധിമുട്ടിയാണ് ഇതുവഴി കടന്നുപോകുന്നത്. വണ്ണപ്പുറം കരിമണ്ണൂര്‍ പഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണ് ഇവിടം.
അടിയന്തരമായി പാറ പൊട്ടിച്ചു നീക്കണമെന്ന് വാര്‍ഡ് മെംബര്‍മാരായ ഷൈനി ജോയി, ജോര്‍ജ് അഗസ്റ്റിന്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ബിബിന്‍ അഗസ്റ്റിന് എന്നിവര്‍ ആവശ്യപ്പെട്ടു.